
ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കി. എന്‍ഫോഴ്‌മെന്റ് അസി.കമ്മീഷണര്‍ക്കാണ് എത്തിക്‌സ് കമ്മിറ്റി നോട്ടീസയച്ചത്. ലൈഫ് പദ്ധതി ഫയലുകള്‍ ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണന്നും സഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണന്നും നിയമസഭ സെക്രട്ടറി ആരോപിച്ചു. നോട്ടീസിന് 7 ദിവസത്തിനകം മറുപടി നല്‍കണം.
ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടാന്‍ കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ എത്തിക്‌സ് കമ്മിറ്റിയോടുള്ള പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

