കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയത് തെറ്റെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. പൊലീസ് നിയമം തെറ്റായി ഉപയോഗിച്ചെന്നും കാരാട്ട് കൊച്ചിയില്‍ പറഞ്ഞു.
നേരത്തെ വിഷയത്തില്‍ യെച്ചൂരിയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.