സിപിഐ വനിതാ നേതാവിന്റെ പീഡന പരാതിയെ തുടര്‍ന്ന് സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ. പി. ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു.ഇയാൾക്കെതിരെ മേപ്പയൂർ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.ചെറുവണ്ണൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു .രാഷ്ട്രീയ ആവശ്യത്തിനായി പഞ്ചായത്ത് ഓഫീസില്‍ എത്തിയപ്പോള്‍ നേതാവ് ഉപദ്രവിച്ചു എന്നു കാണിച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 15-ന് വനിതാ നേതാവ് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രതിഷേധത്തെ തുടർന്നാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.