കുന്ദമംഗലം : പ്രധാനമന്ത്രിക്ക് കത്ത് അയച്ച സാംസ്‌ക്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടി ഭരണകൂടം തന്നെ രാജ്യത്തെ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്നതിന്റെ നേർ സാക്ഷ്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഒ.കെ. ഫാരിസ് അധ്യക്ഷത വഹിച്ചു. ട്രെയിനർ ഇoതിയാസ് മുണ്ടുമുഴി, ഷാഹുൽ ഹമീദ് കക്കോടി, ജാസിം തോട്ടത്തിൽ, റഈസ് വട്ടോളി, സിയാസുദ്ദീൻ ഇബ്നു ഹംസ എന്നിവർ സംസാരിച്ചു. സഫീർ ചെറുവാടി സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം ഏരിയ പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റർ സമാപനവും നിർവ്വഹിച്ചു.