രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവ് തുടരുകയാണ് നിലവിൽ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം എണ്ണം 42 ലക്ഷം കടന്നു. തുടര്‍ച്ചയായ രണ്ടാംദിനാവും പ്രതിദിന കണക്കുകൾ 90,000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 90,802 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം 42,04,614 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത് 1016 പേരാണ്. രാജ്യത്തെ ആകെ മരണം 71,642 ആയി ഉയര്‍ന്നു. നിലവില്‍ 8,82,542 പേരാണ് ചികില്‍സയിലുള്ളത്. 32,50,429 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

