വയനാട്: പ്രവർത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിൽ വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയും. മുൻഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാര പട്ടിക തയാറാക്കുന്നത്.
മുപ്പത്തിനാലുകാരിയായ അദീല 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2019 നവംബറിലാണ് വയനാട് കലക്ടറായി ചുമതലയേറ്റത്.
ദക്ഷിണേന്ത്യയിൽനിന്നുള്ള അഞ്ച് കലക്ടർമാർ ഉൾപ്പെടെ 12 പേരാണ് പട്ടികയിലുള്ളത്.
ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിർണയം പതിനൊന്നിനാണ്.
പ്രവർത്തനങ്ങൾ സംബന്ധിച്ച് കലക്ടർമാർ 15 മിനുട്ട് നീണ്ടുനിൽക്കുന്ന പവർ പോയിന്റ് അവതരണം ഈ ഘട്ടത്തിൽ നടത്തണം.