തിരുവനന്തപുരം : സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്‌സ് പദ്ധതിയുടെ പത്താമത് സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് എസ് പി സി വിദ്യാർത്ഥികൾക്ക് തുടർച്ചയായി പത്ത് വർഷം പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയിൽ ആദരിച്ചു. തുടർച്ചയായി പരിശീലനം നൽകി മാതൃകയായ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സിറ്റി എ എസ് ഐ വേണു ഗോപാലിന് ചടങ്ങിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശസ്തിപത്രം കൈമാറി.
അയ്യായിരത്തോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം കേരള മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിൽ വിദ്യാർത്ഥികൾക്ക് മാതൃകാപരവും സഹായകവുമായ എസ് പി സി കഴിഞ്ഞ പത്ത് വർഷമായി സ്കൂളുകളിൽ സർക്കാർ നടപ്പിലാക്കിയിട്ട്. ഏറെ വിജയം കണ്ടൊരു പദ്ധതി കൂടിയായിരുന്നു ഇത്