പാലാ: അനിശ്ചിതങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ചിഹ്നമായി. ‘കൈതച്ചക്ക’യാണ് ചിഹ്നം. ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന്‌ജോസ് ടോമ് ജോസഫ് പ്രതികരിച്ചു.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക പിന്‍വലിക്കണമെന്നായിരുന്നു സൂക്ഷ്മപരിശോധനയ്ക്കിടെ ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ജോസഫ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് പത്രിക തള്ളിയത്.