.
കുന്ദമംഗലം : കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റിവ് നിവേദനം നല്‍കി.
പുതിയ സ്റ്റാന്റിന് മുന്‍വശത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ ട്രാഫിക്ക് ക്രമീകരണം മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരേ രൂപത്തില്‍ തുടരുകയാണ്. യാത്രക്കാരെ മാത്രം പ്രതിക്ഷിച്ച് സ്റ്റാന്റിനുളളി ല്‍ വ്യാപാരം നടത്തുന്ന കട ഉടമകളെ ഈ പരിഷ്‌ക്കരണം ഏറെ പ്രതിസന്ധിയിലാക്കി യിരിക്കുകയാണ്. വ്യാപാര മേഖല പൊതുവെ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് യാതൊരു കൂടിയാലോചനയും ഇല്ലാതെ നടപ്പിലാക്കിയ ഈ തീരുമാനം തികച്ചും പ്രതിഷേധാര്‍ഹമാണ്. വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് എത്തുന്ന ട്രാഫിക്ക് പോലീസ് ഉള്‍പ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തി രാവിലേയും വൈകുന്നേരവും ബസുകള്‍ സ്റ്റാന്റില്‍ കയറ്റുകയും ഗതാഗതം നിയന്ത്രിച്ച് പഴയ രീതിയില്‍ എല്ലാ ബസ്സുകളും സ്റ്റാന്റില്‍ കയറിയിറങ്ങുന്ന അവസ്ഥ പുന:സ്ഥാപിക്കണമെന്നും അപേക്ഷിക്കുന്നു.
നിലവിലുള്ള പരിഷ്‌കരണം നിമിത്തം പൊതുജനങ്ങളും, സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മഴ നനഞ്ഞ് അവിടെയും ഇവിടെയും നിര്‍ത്തുന്ന ബസ്സുകളുടെ പിറകേ ഓടി നടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് എല്ലാവര്‍ക്കും ബുദ്ധിമുട്ട് മാത്രമേ ഉണ്ടാക്കുകയുള്ളൂ. കൂടാതെ എപ്പോഴും അപകടങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുമുണ്ട്. ആയതിനാല്‍ ഈ വിശയത്തില്‍ പഞ്ചായത്ത് ഭരണസമിതി എത്രയും പെട്ടെന്ന് ഇടപെടണമെന്നും . അല്ലാത്ത പക്ഷം ഞങ്ങളുടെ നിലനില്‍പിന്റെ ഭാഗമായതിനാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന് വ്യാപാരി പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി
കെ.കെ ജൗഹര്‍ ,ടി.മുഹമ്മദ് മുസ്ഥഫ, എം. വിശ്വനാഥന്‍ നായര്‍, കെ സുരേന്ദ്രന്‍, അബൂബക്കര്‍ ഹാജി, എന്‍. വിനോദ് കുമാര്‍, കെ.കെ അസ്‌ലം, അസ്സന്‍ കോയ, കെ.പി സജീന്ദ്രന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.