Kerala News

സ്കൂളിലെ മന്ത്രിയുടെ മിന്നൽ സന്ദർശനം; നൽകിയ ചോറിൽ തലമുടി,

കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‍കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ തന്നെ നേരിട്ടെത്തിയത്. ഇന്നലെ മന്ത്രി കോഴിക്കോട്ടെ സ്‌കൂളുകളിലും സന്ദര്‍ശനം നടത്തിയിരുന്നു.
ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി. കോട്ടൺഹിൽ എൽപി സ്‍കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണസാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധനനടത്താന്‍ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയേഗം തീരുമാനിച്ചിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!