കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍ പടിച്ച് വളര്‍ന്ന് കേരളത്തിന്റെ തന്റെ അഭിമാനമായി ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ശേഷം പോലീസ് യൂനിഫോമില്‍ എസ്‌ഐ ആയാണ് ഇദ്ദേഹം പിരിയുന്നത്.
സ്‌കൂള്‍ തലത്തിലെ വോളിബോള്‍ പ്രകടനങ്ങളില്‍ തുടങ്ങി യങ് സ്റ്റാര്‍, ഡോള്‍ഫിന്‍ കാരന്തൂര്‍ എന്നീ ക്ലബുകളിലൂടെ കഴിവ് തെളിയിച്ച ശേഷം സംസ്ഥാന തലം, ദേശീയ തലം, ഒപ്പം പോലീസിന്റെ ജില്ല ടീമിനും മത്സരങ്ങള്‍ കളിച്ചു. ശേഷം നാഷണല്‍ തലത്തില്‍ റഫറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ കുന്ദമംഗലത്ത് പാറ്റേണ്‍ ക്ലബ് സ്ഥാപിക്കുകയും ചെയ്തു.
ശേഷം ജോസ് ജോര്‍ജിന്റെ ശിഷ്യണത്തില്‍ പരിശീലകനാവാന്‍ പഠിച്ച് എന്‍ഐഎസ് സര്‍ട്ടിഫിക്കറ്റ് നേടി. പോലീസ് ടീമിന്റ പരിശീലകനായും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണ സംസ്ഥാന ടീം പരിശീലകനായും സേവനമനുഷ്ടിച്ചു. സര്‍വീസില്‍ മിക്കവാറും കളിക്കാരനായും പരിശീലകനായുമായിരുന്നു യൂസുഫ് സേവനമനുഷ്ടിച്ചത്. ഒട്ടേറെ യുവാക്കള്‍ക്ക് പ്രചോദനമായ ശേഷമാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.
സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന എസ്.ഐ.യൂസുഫിന്് പോലീസ് വോളിബോള്‍ ടീമിലെ സഹപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സ്‌നേഹോഷ്മള യാത്രയയപ്പ നല്‍കിയിരുന്നു