റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും അവരുടെ കുടും ബാംഗങ്ങള്‍ ക്കുമായിരിക്കും അംഗത്വം ലഭിക്കുക.
അംഗങ്ങളുടെ ക്ഷേമ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സംഘടന പ്രഥമ പരിഗണന നല്‍കുക.അംഗങ്ങളെ മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാക്കുന്നതിനും കലാ,കായിക ഇനങ്ങളും സാംസ്‌കാരിക തനിമയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, ഈ രംഗത്ത് അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തിനും സംഘടന ശ്രമങ്ങള്‍ നടത്തുമെന്നും രൂപീകരണത്തിന് മുന്‍കയ്യെടുത്തവര്‍ അറിയിച്ചു.
ബത്തയിലെ അപ്പോളോ ഡെമോറോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ വെച്ച് പ്രസിഡന്റ് ആയി ഷക്കീബ് കൊളക്കാടനെ തെരെഞ്ഞെടുത്തു. നാസര്‍ കാരന്തൂരാ ണ് ജനറല്‍ സെക്രട്ടറി. മിര്‍ഷാദ് ബക്കറിനെ ട്രഷററായും തെരഞ്ഞെടുത്തു. ജില്ലയില്‍ നിന്നും റിയാദിലുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഉപദേശക സമിതി ചെയര്‍ മാനായി അഹമ്മദ് കോയ ഫ്ളീരിയയെ തെരഞ്ഞെടുത്തു. അഷ്റഫ് വേങ്ങാട്ട്, രാമചന്ദ്രന്‍ അറബ്കോ, ബഷീര്‍ മുസ്ലിയാരകത്ത്, ആദം ഒജീന്റ്റകം, നൗഫല്‍ നെസ്റ്റോ, നൗഷാദ് അലി, അബ്ദുറഹ്മാന്‍ ഫറോക്ക്, റാഫി കൊയിലാണ്ടി, വി. കെ.കെ അബ്ബാസ്, അഡ്വ. ജലീല്‍ കിണാശ്ശേരി, തേനുങ്കല്‍ അഹമ്മദ് കുട്ടി എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി.
ഫൈസല്‍ ബിന്‍ അഹമ്മദ് ചീഫ് കോര്‍ഡിനേറ്ററും അക്ബര്‍ വേങ്ങാട്ട് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. ഫസല്‍ റഹ്മാന്‍, മുനീബ് പാഴൂര്‍, ശിഹാബ് കൊടിയത്തൂര്‍, നവാസ് വെള്ളിമാടുകുന്ന്, അബ്ദുല്‍ കരിം കൊടുവള്ളി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും സൈതു മീഞ്ചത, ഗഫൂര്‍ കൊയിലാണ്ടി,ഷഫീഖ് കിനാലൂര്‍, ഉമ്മര്‍ വലിയപറമ്പ്, ഫൈസല്‍ പൂനൂര്‍, സുഹാസ് മുക്കം എന്നിവര്‍ പ്രഥമ കമ്മറ്റിയിലെ സെക്രട്ടറിമാരും ആയിരിക്കും. ഷാജു കെ സി യെ ജോയിന്റ് ട്രഷറര്‍ ആയും കബീര്‍ നല്ലളത്തെ ഓഡിറ്റര്‍ ആയും യോഗം തെരഞ്ഞെടുത്തു.
സംഘടനയുടെ വിപുലമായ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി റിയാദിലുള്ള പരമാവധി കോഴിക്കോട്ടുകാരെ അംഗങ്ങളായി ചേര്‍ക്കാനും യോഗം തീരുമാനിച്ചു. അംഗങ്ങളായി ചേരാന്‍ താല്പര്യമുള്ളവര്‍ ഇതിന്റെ ചുമതലയുള്ള സെക്രെട്ടറിമാരായ ഫൈസല്‍ പൂനൂര്‍ (0556203046), സുഹാസ് (0596931855) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. കോഴിക്കോടന്‍സ് @ റിയാദിന്റെ രൂപീകരണ സമ്മേളനം വിപുലമായ പരിപാടികളോടെ ഉടന്‍ തന്നെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാട്ടില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വ ങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന പരിപാടിയില്‍ മലബാറിന്റെ തനത് കലാസാം സ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.