കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും വീടിന്റെ മുന്‍വാതിലിന് മുന്തിയ പൂട്ടുകള്‍ സ്ഥാപിക്കുകയും പിന്‍വാതിലിന് അത്ര സുരക്ഷാ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്.
വാതിലിന്റെ എല്ലാ പൂട്ടുകളും ഭദ്രത ഉള്ളതാണെന്ന് ഉറപ്പ് വരുത്തുക. കഴിയുന്നതും മുന്‍പിന്‍ വാതിലുകള്‍ക്ക് പിന്നില്‍ വിലങ്ങനെയുള്ള ഇരുമ്പ് പട്ടകള് ഘടിപ്പിക്കുന്നത് സുരക്ഷ കൂട്ടാന്‍ ഉപകരിക്കുമെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ജനല്പാളികള് രാത്രി അടച്ചിടുക അപരിചിതര്‍ കോളിംഗ് ബെല്ലടിച്ചാല്‍ വാതില്‍ തുറക്കാതെ ജനല്‍വഴി സംസാരിക്കുക.
അപരിചിതരായ സന്ദര്‍ശകര്‍ , പിരിവുകാര്, യാചകര്‍ , വീട്ടില്‍ വരുന്ന കച്ചവടക്കാര്‍ , പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയില്‍ സഞ്ചരിക്കുന്നവര്‍ തുടങ്ങിയവരെ ശ്രദ്ധിക്കുക ,വീടിനുപുറത്തും പിന്നിലും അടുക്കളഭാഗത്തും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക, വീടിന് പുറത്ത് അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന പാര, കുന്താലി, മഴു, ഗോവണി തുടങ്ങിയവ കഴിയുന്നതും കവര്‍ച്ചക്കാരില്‍ നിന്നും അകറ്റി സൂക്ഷിക്കുക. 112 ല്‍ വിളിച്ചാല്‍ പോലീസ് സഹായം ലഭ്യമാകും. ഹൈവേകളില്സഹായത്തിനായി 984610 0100 എന്ന നമ്പറിലും ബന്ധപ്പെടാം.