കോഴിക്കോട് : പ്രവാസികളെ വഹിച്ചുള്ള രണ്ടാമത്തെ വിമാനവും എത്തി. 182 പേരുൾപ്പെട്ട ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂർ ഇന്റർനാഷണൽ വിമാനത്തിലാണ് 10.32 എത്തിയിരിക്കുന്നത്. നേരത്തെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് .
354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് ഇത് വരെ എത്തി ചേർന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലയിലെ പ്രതിനിധി ആളുകളും കോഴിക്കോട് വന്നെത്തിയ വിമാനത്തിൽ ഉണ്ട് . പതിമൂന്നു കെ എസ് ആർ ടി സിയും 30 ഓളം ടാക്‌സിയും ആംബുലൻസും വിമാന താവളത്തിൽ സജീകരിച്ചു. ഒരു മണിക്കൂറിനുള്ളിൽ പരിശോധന കഴിഞ്ഞു കടത്തി വിടും. എല്ലാവിധ പ്രോട്ടോക്കോളും അനുഗമിച്ചാണ് പ്രവാസികൾ അതത് കൊറന്റൈനിലേക്ക് മടങ്ങുക. ശക്തമായ മൂന്ന് പരിശോധനകൾ കഴിഞ്ഞാണ് ഇവരെ കടത്തി വിടുക. ഗർഭിണികൾക്കും കുട്ടികൾക്കും രോഗ ലക്ഷണമില്ലെങ്കിൽ വീടുകളിൽ കൊറന്റൈനിൽ കഴിയാവുന്നതാണ്. 48 ഗർഭിണികൾ ആദ്യ ഘട്ടത്തിൽ വന്നിട്ടുണ്ട്

