മധു വധക്കേസ് വിധിക്കെതിരെ മധു വിന്റെ കുടുംബവും പ്രതിഭാഗവും മേൽക്കോടതിയെ സമീപിച്ച് അപ്പീൽ നൽകാനൊരുങ്ങുന്നു. എത്രയും പെട്ടെന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇരു കൂട്ടരും അറിയിച്ചു. .
വിധി പറഞ്ഞ സമയത്ത് കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ 302 വകുപ്പ് (കൊലക്കുറ്റം) അനുസരിച്ചുളള ശിക്ഷ ഒഴിവാക്കിയിരുന്നു.
വിധി വന്നതിന് ശേഷം വിധിയിൽ തൃപ്തരല്ലെന്ന് മധുവിന്റെ കുടുംബം അറിയിച്ചിരുന്നു. അതെ സമയം, മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പല വകുപ്പുകള്‍ പ്രകാരം തങ്ങളെ ശിക്ഷിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ പറഞ്ഞു.