അറിയിപ്പ്

0
100

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് :
അപേക്ഷ 30 വരെ നീട്ടി

2020-21 വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30നു വരെ നീട്ടിയതായി ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് – www.ksb.gov.in, 0495 -2771881.

വിഷു കൈത്തറി വിപണന മേള 13 വരെ

സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രിൽ 13 വരെ വിഷു കൈത്തറി വിപണന മേള നടക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കോമ്പൗണ്ടില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് മണി വരെയാണ് മേള. കൈത്തറി ഉല്പന്നങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കും. ഓരോ 1000 രൂപയുടെ നെറ്റ് പര്‍ചെയ്‌സിനും നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ഒരു വാഷിംഗ് മെഷീന്‍ നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here