മൂന്ന് വയസ്സുക്കാരിയെ ഉൾപ്പെടെ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരുടെ ജീവനെടുത്ത പുലിയെ പിടികൂടാത്തതിൽ ശക്തമായി പ്രതിഷേധിച്ച് വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്ടിലെ പന്തല്ലൂർ. താലൂക്കിൽ ഇന്ന് ഹർത്താൽ ആചാരിക്കുകയാണ്. ഭരണ കക്ഷി ഒഴികെയുള്ള എല്ലാ പാർട്ടിക്കാരും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷാ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് ആയിരുന്നു തോട്ടം തൊഴിലാളികളുടെ മകളായ മൂന്നു വയസ്സുകാരിയെ പുലി കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം അടക്കം തടസ്സപ്പെടുകയും ചെയ്തു. റോഡിൽ കൂടിയ നാട്ടുക്കാരെ പോലിസ് എത്തിയാണ് മാറ്റിയാണ്. പന്തല്ലൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ ആയിട്ടില്ല. വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.