കുന്ദമംഗലം : ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജെ.എൻ.യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ എ.ബി.വി.പി – ആർ.എസ്.എസ് ഗുണ്ടാവിളയാട്ടത്തിനെതിരെ കുന്നമംഗലത്ത് പ്രതിഷേധപ്രകടനവും സംഗമവും നടന്നു. പ്രതിഷേധസംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് നൂറുദ്ധീൻ ചെറൂപ്പ, ലുലു കുന്നമംഗലം, മുസ്അബ് പെരിങ്ങോളം, ഷാദ് കുറ്റിക്കാട്ടൂർ, മുബീന പെരിങ്ങോളം, മുആദ് ഒളവണ്ണ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

