ഒമിക്രോൺ ഭീതി;കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന്,

0
338

ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് പുറത്ത് വരും. നിലവിൽ 21 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല.ഡൽഹിയിൽ ഒരാൾക്കും മഹാരാഷ്ട്രയിൽ ഏഴു പേർക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒൻപത് പേർക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായ നാല് പേരുടെ പരിശോധനാഫലങ്ങളാണ് കേരളം കാത്തരിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബർ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here