Kerala News

മുന്നണിയുടെ ശക്തിക്ഷയം കൊണ്ടാണ് യുഡിഎഫ് അവസരവാദ നിലപാടെടുക്കുന്നത്; എ വിജയരാഘവന്‍

Central agencies are working with the Opposition to undermine the  development of Kerala: A. Vijayaraghavan | കേരളത്തിന്റെ വികസനത്തെ  തകര്‍ക്കാന്‍ പ്രതിപക്ഷത്തോടൊപ്പം കേന്ദ്ര ഏജന്‍സികളും ...

മുന്നണിയുടെ ശക്തിക്ഷയം കൊണ്ടാണ് യുഡിഎഫ് അവസരവാദ നിലപാടെടുക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍.കോണ്‍ഗ്രസ് ഈ നിലപാടുമായി പോയാല്‍ കൂടുതല്‍ ദുര്‍ബലപ്പെടുമെന്നും എല്ലാ വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടും ,കോണ്‍ഗ്രസ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ്. .സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തികഞ്ഞ പരാജയമാണെന്നും യഥാര്‍ത്ഥ കേസ് അന്വേഷിക്കാതെ ദിശ മാറിയാണ് ഏജന്‍സികളുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസം പിന്നിട്ടിട്ടും കളളക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആക്ഷേപം. പ്രതികളെ പിടിക്കാതെ കേന്ദ്ര ഏജന്‍സികള്‍ പെട്ടിയും തൂക്കി നടക്കുകയാണെന്നാണ് വിമര്‍ശനം.

ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. നീതിരഹിതമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ ഇടത് പക്ഷം മുട്ടുവിറച്ച് നില്‍ക്കില്ലെന്നും സര്‍ക്കാരിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!