തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം ജില്ലയിൽ ഇന്ന് വൈകിട്ട് ആറിനു സമാപിക്കും.
തികച്ചും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ പൊതു പ്രചാരണങ്ങൾക്കാണ് ഇന്ന് തിരശീല വീഴുന്നത്.
മുൻ കാല തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഒടുവിൽ കാണാറുള്ള കൊട്ടിക്കലാശങ്ങൾ ഇക്കുറി ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ കർശനമായി തടഞ്ഞിട്ടുണ്ട്. ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമായിരക്കും കേസെടുക്കുക
കൊട്ടിക്കലാശത്തിനു പകരമായി ജാഥകളും സംഘം ചേർന്നുള്ള പ്രകടനങ്ങളും നടത്താൻ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ അങ്ങേയറ്റം പാലിച്ചുകൊണ്ടായിരിക്കണം രണ്ടു ദിവസങ്ങളിലെ നിശബ്ദ പ്രവർത്തനങ്ങൾ.
പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം അധികമായുള്ളത് കൊണ്ട് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം കുറച്ച് വൈകുമെന്നും കമ്മീഷണര്‍ വി.ഭാസ്കരന് വ്യക്തമാക്കി.
കൊട്ടിക്കലാശം നടത്തില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. കൊട്ടിക്കലാശം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാതെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്. പോസ്റ്റല്‍ വോട്ട് അധികമായി വരാന്‍ സാധ്യതയുള്ളത് കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം ഇത്തവണ കുറച്ച് വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വെര്‍ച്വല്‍ പ്രചരണം തുടരണമെന്ന് വ്യക്തമാക്കിയ കമ്മീഷന് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലും വെര്‍ച്വല്‍ പ്രചരണത്തെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.