കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. കുരുവട്ടൂർ,കിഴക്കോത്ത് പഞ്ചായത്തുകളിലായി രണ്ടു വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരാണ്.
കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് 249 പേരിൽ നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 37 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം ഇന്ന് വരാനിരിക്കുകയാണ്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ രോഗബാധിതരുടെ വാർഡ് തല കണക്കുകൾ.
5 നൊച്ചിപൊയിൽ 7 പേർക്കും , 9 ചെത്തുക്കടവ് നോർത്ത് 6 പേർക്കും , 20 കാരന്തുർ ഈസ്റ്റ് 5 പേർക്കും, വാർഡ് 22 വേലൂർ , 7 മുറിയനാൽ എന്നിവിടങ്ങളിൽ നാലു പേർക്ക് വീതവും, 23 പന്തീർപാടം 2 പേർക്കും,വാർഡുകളായ 3 പിലാശ്ശേരി,8 കുന്ദമംഗലം ഈസ്റ്റ്, 13 ചാത്തൻകാവ് നോർത്ത്, 21 കാരന്തുർ നോർത്ത് എന്നിവിടങ്ങളിൽ ഓരോത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിൽ ജാഗ്രത തുടരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് ഇന്ന് നടന്ന കോവിഡ് ആന്റിജൻ പരിശോധന ചൂണ്ടി കാണിക്കുന്നത്.

