കോഴിക്കോട് തൊണ്ടയാട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ പിടികൂടി മോട്ടോർ വാഹന വകുപ്പ്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകൾ ആണ് മത്സരയോട്ടം നടത്തി മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിൽ അപകടമുണ്ടാക്കിയത്.പിടിച്ചെടുത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്
കോഴിക്കോട് തൊണ്ടയാട് ബസുകളുടെ മത്സരയോട്ടം;ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി

