വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.ആലപ്പുഴ സ്വദേശി നിഖിത (26) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകം.നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം.നിഖിതയും അനീഷും തമ്മില്‍ ഇന്നലെ രാത്രിയില്‍ വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയിലെ വഴക്ക് പുലര്‍ച്ചെയോടെ രൂക്ഷമാകുകയും അനീഷ് നിലവിളക്ക് കൊണ്ട് നിഖിതയുടെ തലയ്ക്കടിക്കുകയും വയറ്റില്‍ കുത്തുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിഖിതയെ ആശുപത്രിയിലെത്തിച്ചു.
വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കു കൊണ്ട് അടിച്ചുകൊന്നു

