കുന്ദമംഗലം: പതിനെഞ്ച് വർഷത്തോളമായി കാരന്തൂരിലെ സേവന റിലീഫ് രംഗത്ത് പ്രവർത്തിക്കുന്ന കാരന്തൂർ ബാഫഖി തങ്ങൾ മെമ്മോറിയൽ റിലീഫ് & ചാരിറ്റബിൾ കമ്മറ്റി ( ബി.എം..ആർ .സി.സി) ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ടി.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു സി.അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഓഫീസിനാവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനായി ഉള്ള ഫണ്ട് പ്രദേശത്തെ പി ഹസ്സൻ ഹാജി, എം ടി ഹുസ്സയിൻ ഹാജി, ദിനേശൻ മാമ്പ്ര, വി.കെ.സാബിർ, അബ്ദുറഹിമാൻ പി, സുഹൈൽ ഇ പി. എന്നിവരിൽ നിന്നും തങ്ങൾ സ്വീകരിച്ചു.
ആയിരം രൂപയുടെ ലൈഫ് മെമ്പർഷിപ്പ് വിതരണം വി.കെ.കുഞ്ഞാലി ഹാജിയിൽ നിന്നും തുക സ്വീകരിച്ച് തങ്ങൾ നിർവ്വഹിച്ചു. എം.ടി.അബ്ദുള്ള കോയ ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി, ഒ.ഉസ്സയിൻ, ഡോ: പി.ശ്രീനു, സോമൻ.സി, മനോജ് കാമ്പ്രത്ത്, ദിനേശൻ മാമ്പ്ര, നാസർ ഇടക്കു നി, എം.അബൂബക്കർ ഹജി, ജാഫർ പടവയൽ, ഹാരിസ് തടത്തിൽ, സിദ്ധീഖ് തെക്കയിൽ, ഇ.പി.മൻസൂർ, കെ.രവീന്ദ്രൻ, ഹാരിസ് കുറ്റിക്കാട്ടിൽ, മൊയ്തീൻകോയ കണിയാറക്കൽ സംസാരിച്ചു.