കോഴിക്കോട്: കുറ്റ്യാടി തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ചെന്ന് പരാതി. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും കുറ്റ്യാടി സ്വദേശി ജിഷ്മ പറയുന്നു.
തേങ്ങാ മോഷത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജിഷ്മ ആരോപിക്കുന്നു. തന്നെ അക്രമിച്ചവരുടെ പേരടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും നടപിടിയില്ലെന്നും ഇവര്‍ പറഞ്ഞു. മഠത്തില്‍ രാജീവന്, മഠത്തില്‍ മോഹനന് എന്നിവര്‍ക്കെതിരെയാണ് പരാതിയെന്നാണ് വിവരം.
അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്. കേളു അടിയന്തിര റിപ്പോര്‍ട്ട് തേടി. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

