News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്‌

കോഴിക്കോട് ജില്ലയിൽ ഇന്ന് 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 124 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും കേസ് റിപ്പോർട്ട്‌ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കോവിഡ് ബാധിച്ചത്..

6 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ രോഗമുക്തി നേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1, തിരുവളളൂര്‍ – 4, നാദാപുരം – 1, ചേളന്നൂര്‍ – 1, ചെക്യാട് – 1, ഫറോക്ക് – 1, മുക്കം – 1, വേളം – 4, ഉണ്ണികുളം – 1, ഉളളിയേരി – 1,

13,455 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 646 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13455 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 138 പേര്‍ ഉള്‍പ്പെടെ 741 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 59 പേര്‍ മെഡിക്കല്‍ കോളേജിലും, 33 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 3 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 5 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 6 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 4 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 28 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 147 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

2,425 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ സ്രവ സാംപിളുകള്‍ 77,128 അയച്ചതില്‍ 73,886 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 72,110 എണ്ണം നെഗറ്റീവ് ആണ്. 3,242 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 354 പേര്‍ ഉള്‍പ്പെടെ ആകെ 3,119 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 601 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,507 പേര്‍ വീടുകളിലും, 11 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 27,395 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!