തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വലിയ സ്വാധീനമുള്ളതായി എൻഐഎയുടെ കേസ് ഡയറി. യുഎഇ കോൺസുലേറ്റിലും നിർണായക സ്വാധീനമുണ്ടെന്നു എൻഐഎയുടെ കേസ് ഡയറിയിൽ പറയുന്നു. സ്വപ്‌നയ്ക്ക് ഗൂഢാലോചനയിൽ കൃത്യമായ പങ്കുണ്ടെന്നും സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ എൻഐഎ നൽകിയ കേസ് ഡയറിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായിട്ടും സ്വപ്‌നയ്ക്ക് വലിയ ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നു. പ്രിന്സിപ്പൽ സെക്രട്ടറിയാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയത്.
അതെ സമയം മുഖ്യമന്ത്രിയുമായി സാധാരണ ബന്ധം മാത്രമേ സ്വപ്നയ്ക്ക് ഉണ്ടായിരുന്നുവെന്നും എൻ ഐ എ കോടതിയിൽ പറഞ്ഞു.സാധനങ്ങൾ വിട്ട് കിട്ടുന്നതിന് സ്വപ്‌ന കസ്റ്റംസ് ഓഫീസറെ വിളിച്ചുവെന്നും വിട്ട് കിട്ടുന്നതിന് സ്വപ്‌ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫ്‌ളാറ്റിലേക്ക് പോയിരുന്നുവെന്നും എൻ ഐ എ പറഞ്ഞു.