കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമായി. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ കമ്പനിയാണ് കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കിയത്. ആഗസ്റ്റ് 15 ന് മുന്‍പ് എല്ലാ പഞ്ചായത്തുകളും മാലിന്യം സംസ്‌കരിക്കുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് ജില്ല പഞ്ചായത്ത് നിര്‍ദേശം നല്‍കി.
പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരില്‍ നിന്നും വേസ്റ്റ് കമ്പനി 7 രൂപ നിരക്കില്‍ സ്വീകരിക്കും. ഫ്രീസറില്‍ സൂക്ഷിച്ച വേസ്റ്റ് മാത്രമേ കമ്പനി സ്വീകരിക്കുകയുള്ളു. സംസ്‌കരിക്കുന്ന ഈ മാലിന്യം മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായാണ് ഉപയോഗിക്കുക.
പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റെ ഷൈജ വളപ്പില്‍, സെക്രട്ടറി ആബിദ, കുന്ദമംഗലം ചിക്കന്‍ മര്‍ച്ചന്റ്‌സ് അസോസിയോഷന്‍ പ്രതിനിധികളായ ഇ.പി ലിയാഖത്തലി, എക്‌സിക്യൂട്ടീവ് മെമ്പര്‍ കോയ എന്നിവര്‍ കരാറിലെത്തി. ആഗസ്റ്റ് 15 നുള്ളില്‍ മാലിന്യം ശേഖരിച്ച് തുടങ്ങാനും ധാരണയായി.