News

അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല

താമരശ്ശേരി: അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ചേളാരി സ്വദേശിയായ പ്രജീഷിനെയായിരുന്നു പുഴയില്‍ വീണ് കാണാതായിരുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രജീഷിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി, പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!