സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 167 പേര്‍ക്ക് രോഗം മുക്തമായിട്ടുണ്ട്. ഇന്നും സമ്പര്‍ക്കം വഴി 35 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 62 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നു.
രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്
മലപ്പുറം 35 കൊല്ലം 11 ആലപ്പുഴ 15 തൃശ്ശൂര്‍ 14 കണ്ണൂര്‍ 11 എറണാകുളം 25 തിരുവനന്തപുരം 7 പാലക്കാട് 8 കോട്ടയം 6 കോഴിക്കോട് 15 കാസര്‍കോട് 6 പത്തനംതിട്ട 26 ഇടുക്കി 6 വയനാട് 8
രോഗമുക്തരായവരുടെ കണക്ക് ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 7 കൊല്ലം 10 പത്തനംതിട്ട 27 ആലപ്പുഴ 7 കോട്ടയം 11 എറണാകുളം 16 തൃശ്ശൂര്‍ 16 പാലക്കാട് 33 മലപ്പുറം 13 കോഴിക്കോട് 5 കണ്ണൂര്‍ 10 കാസര്‍കോട് 12.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 5622 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 384 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ ആകെ 2,04,452 സാംപിളുകളാണു പരിശോധനയ്ക്കായി അയച്ചത്. 4179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 60.006 സാംപിളുകള്‍ ശേഖരിച്ചതില്‍ 57,804 സാംപിളുകള്‍ നെഗറ്റീവ് ആയി.

