സ്പെയിൻ : മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്സലോണയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബാഴ്സ ക്ലബ് പ്രസിഡന്റ് ക്ലബ്ബ് ജോസഫ് മരിയ ബര്ത്തോമ്യു. കഴിഞ്ഞ ദിവസം താരത്തിന് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലായെന്ന വാർത്ത സ്പെയിനിലെ മുഖ്യ മാധ്യമം നൽകിയ സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിയ്യാറയലിനെതിരായ മത്സര ശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയും ഇക്കാര്യത്തിൽ ഉറപ്പു തന്നതായി അദ്ദേഹം സൂചിപ്പിച്ചു. ക്ലബ്ബുമായുള്ള കരാർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു