Entertainment Kerala kerala

ട്രെയിന്‍ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ്; മലയാളി ദമ്പതികള്‍ പിടിയില്‍

ട്രെയിന്‍ യാത്രയ്ക്കിടെ, ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് മൊബൈല്‍ ഫോണില്‍ കണ്ട മലയാളി ദമ്പതികള്‍ പിടിയില്‍. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ ആണ് ഇവര്‍ ഫോണില്‍ സിനിമ കണ്ടത്. സഹയാത്രികന്‍ തൃശൂര്‍ എസ് പിയെ അറിയിക്കുകയും ഇവരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരമായി താമസിക്കുന്ന ഇവര്‍ തൃശൂര്‍ പൂരം കാണാനുള്ള യാത്രയിലായിരുന്നു.

സിനിമയുടെ വ്യാജ പതിപ്പ് ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസില്‍ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥി വീഡിയോ അയച്ചു നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!