Local

കുന്ദമംഗലത്തെ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്

2020 ഫിബ്രവരി 8 ന് കുന്ദമംഗലത്തെ രാഷ്ട്രീയ, സാമൂഹ്യ,സാംസ്‌കാരിക, മത രംഗത്തെ സജീവ സാനിധ്യമായിരുന്ന കുറിയേരി അബൂബക്കര്‍ സാഹിബിന്റെ വിയോഗത്തിന് 12 ആണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ മുന്നണി പോരാളിയായ കുറിയേരി, ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ,സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, എം.കെ.ഹാജി, ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ്, സി.എച്ച് മുഹമ്മദ് കോയ സാഹിബ്, ഇ.അഹമ്മദ് സാഹിബ്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ,പി. സീതി ഹാജി തുടങ്ങിയ നേതാക്കളുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.

മുസ്ലീം ലീഗിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് കുന്ദമംഗലത്ത് മുസ്ലീം ലീഗിനെ നാമാവശേഷമാക്കിയപ്പോള്‍, ഒരു ധീരയോദ്ധാവിനെ പോലെ എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി ഇന്ന് കുന്ദമംഗലത്ത് കാണുന്ന മുസ്ലീം ലീഗിന്റെ സംഘടിത ശക്തിക്ക് അടിത്തറ പാകിയതില്‍ കുറിയേരിക്കുള്ള പങ്ക് വളരെ വലുതാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതിരുന്നിട്ടും സമൂഹത്തിന്റെ വിദ്യാഭ്യസ കാര്യങ്ങളില്‍ ശക്തമായി ഇടപെട്ടിരുന്ന കുറിയേരി, സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോഴും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറായിരുന്നില്ല. കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട്, നിയോജക മണ്ഡലം ട്രഷറര്‍, പ്രസിഡണ്ട്, ജില്ലാ സംസ്ഥാന കമ്മറ്റി മെമ്പര്‍, എന്നീ പദവികളിലൊക്കെ അദ്ദേഹം ശോഭിച്ചിട്ടുണ്ട്. അക്കാലത്തെ മന്ത്രിമാരും, മുഖ്യമന്ത്രിയും, മറ്റു ജനപ്രതിനിധികളുമായും എല്ലാം വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന കുറിയേരി പ്രമുഖ ഉദ്യോഗസ്ഥന്മാരുമായും സുഹൃത്ബന്ധം സ്ഥാപിച്ചിരുന്നു. അദ്ദേഹം ് വിട പറഞ്ഞിട്ട് പന്ത്രണ്ടാണ്ട് പൂര്‍ത്തീകരിച്ചെങ്കിലും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സംഘടനാ പ്രവര്‍ത്തന രംഗത്ത് കാട്ടിയ പ്രവര്‍ത്തന മികവിന്റെ കരുത്ത് കുന്നമംഗലം നിയോജക മണ്ഡലത്തിലും, കുന്ദമംഗലം പഞ്ചായത്തിലും മുസ്ലീം ലീഗ് പ്രവര്‍ത്തകന്മാര്‍ ഇന്ന് അനുഭവിക്കുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!