News

ഹൈടെക് സ്‌കൂള്‍ പദ്ധതികള്‍ അവസാനഘട്ടത്തില്‍;ജില്ലാതല പ്രഖ്യാപനം ജനുവരിയില്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കി വരുന്ന ഹൈടെക് സ്‌കൂള്‍ -ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 2018 ജനുവരിയില്‍ ഉദ്ഘാടനം ചെയ്ത 8 മുതല്‍ 12 വരെ ക്ലാസുകളുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പദ്ധതിയില്‍ ജില്ലയിലെ 363 സ്‌കൂളുകള്‍ (167 സര്‍ക്കാര്‍, 196 എയിഡഡ് ) പൂര്‍ണമായും ഹൈടെക്കാക്കി. 2019 ജൂലൈയില്‍ ഉദ്ഘാടനം ചെയ്ത ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഹൈടെക് ലാബ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1054 സ്‌കൂളുകളിലും (271 സര്‍ക്കാര്‍, 783 എയിഡഡ് ) ഉപകരണ വിതരണം പൂര്‍ത്തിയാക്കി.പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 12 പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍ – എയിഡഡ് സ്‌കൂളുകളില്‍ ഇതുവരെ വിതരണം ചെയ്തത് 12114 ലാപ്ടോപ്പുകളും 10256 യു.എസ്.ബി സ്പീക്കറുകളും 6940 പ്രൊജക്ടറുകളും 4199 മൗണ്ടിംഗ് കിറ്റുകളും 2934 സ്‌ക്രീനുകളുമാണ്. ഇതിന് പുറമെ 347 എല്‍.ഇ.ഡി ടെലിവിഷന്‍ (43), 363 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, 360 ഡി.എസ്.എല്‍.ആര്‍ ക്യാമറ, 361 എച്ച്.ഡി വെബ്ക്യാം എന്നിവയും  സ്‌കൂളുകളില്‍ വിന്യസിച്ചു കഴിഞ്ഞു. കിഫ്ബിയില്‍ നിന്നും 57.85 കോടി രൂപയാണ് ജില്ലയില്‍ ഹൈടെക് സ്‌കൂള്‍-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.


ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍  ജി.ജി.വി.എച്ച്.എസ്സ്.എസ്സ് ഫറൂഖും (98 ലാപ്ടോപ്പ്, 62 പ്രൊജക്ടര്‍)  എയിഡഡ് സ്‌കൂള്‍ മേമുണ്ട എച്ച്.എസ്സ്.എസ്സും (91  ലാപ്ടോപ്പ്, 68 പ്രൊജക്ടര്‍) ആണ്. തൊട്ടടുത്ത് എയിഡഡ് മേഖലയില്‍ ഇത് കുന്നമംഗലം എച്ച്.എസ്സ്. എസ്സും, ജി.വി.എച്ച്.എസ്സ്.എസ്സ് മേപ്പയ്യൂരും സര്‍ക്കാര്‍ മേഖലയില്‍ ജി.വി.എച്ച്.എസ്സ്.എസ്സ് പയ്യോളി, ജി.വി.എച്ച്.എസ്സ്.എസ്സ് അത്തോളി എന്നിവയുമാണ്.
ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി ‘സമഗ്ര’ പോര്‍ട്ടല്‍ സജ്ജമാക്കി. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകള്‍ വഴി ജില്ലയില്‍  164 സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍  സജീവമാക്കുന്നുണ്ട്.  എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ച് വര്‍ഷ വാറണ്ടിയും ഇന്‍ഷുറന്‍സ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോള്‍ സെന്ററും വെബ് പോര്‍ട്ടലും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരിയില്‍ പ്രത്യേക ഐ.ടി ഓഡിറ്റ് പൂര്‍ത്തിയാക്കാനും ജില്ലാ – സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.


സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനങ്ങള്‍ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുണ്ടായിരുന്ന ജില്ലയിലെ  79 സ്‌കൂളുകള്‍ക്കും ഉപകരണങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
സ്‌കൂള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, അസംബ്ലി-പാര്‍ലമെന്റ്, മണ്ഡലങ്ങള്‍, ജില്ല എന്നിങ്ങനെ ഹൈടെക് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുള്ള സ്‌കൂളുകളുടെ മുഴുവന്‍  വിശദാംശങ്ങളും ‘സമേതം’ പോര്‍ട്ടലില്‍  www.sametham.kite.kerala.gov.in ഹൈടെക് സ്‌കൂള്‍ ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!