2020 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫീല്‍ഡ് പരിശോധന നടത്തി കണ്ടെത്തിയ മരണപ്പെട്ടവരുടേയും താമസം മാറിയവരുടേയും വിവരങ്ങളടങ്ങിയ ലിസ്റ്റ് അതത് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചതായി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. എല്ലാ സമ്മതിദായകര്‍ക്കും പട്ടിക പരിശോധിക്കാം. ആക്ഷേപമുളളവര്‍ നവംബര്‍ എട്ടിനകം താമസം തെളിയിക്കുന്ന രേഖകളുമായി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തില്‍ വിചാരണയ്ക്ക് ഹാജരാകണം. വിചാരണ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലിസ്റ്റിലുള്‍പ്പെട്ടവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കുന്നതിനുളള നടപടികള്‍ കൈക്കൊളളും. കരട് വോട്ടര്‍പട്ടിക നവംബര്‍ 25 ന് പ്രസിദ്ധീകരിക്കും.