Kerala News

കെഎസ്ആര്‍ടിസി ശമ്പള കുടിശിക നാളെ വിതരണം ചെയ്യും;മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയനുകളുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. എന്നാല്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പറ്റില്ലെന്ന് നിലപാടെടുത്തെന്ന് ബിഎംഎസ് അറിയിച്ചു.എല്ലാ മാസവും 5 ആം തിയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ടിഡിഎഫ് നേതാക്കള്‍ ചര്‍ച്ചക്ക് ശേഷം വ്യക്തമാക്കി.ചര്‍ച്ചയില്‍ സിഐടിയു ഗതാഗതമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!