Kerala News

ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെ ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ.എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് ‘ദി ആല്‍ക്കെമിസ്റ്റ്’. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നു.

ആലുവയിൽ ആൽക്കെമിസ്റ്റ് അടക്കം കൊയ്ലോയുടെ പുസ്തകങ്ങളുടെ മാതൃകയിൽ ഡിസൈൻ ചെയ്ത ഒരു ബുക്ക്സ്റ്റാൾ നേരത്തെ അദ്ദേഹം ഷെയർ ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!