Kerala News

കോൺഗ്രസ് ആണ് വലുത് എല്ലാ ചർച്ചകളോടും സഹകരിക്കും;ഉമ്മൻ ചാണ്ടി

കോണ്‍ഗ്രസാണ് വലുതെന്നും എല്ലാ ചര്‍ച്ചകളോടും സഹകരിക്കുമെന്നും മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടി.
അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായ ചില കാര്യങ്ങളില്‍ ദുഃഖമുണ്ടായെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.തനിക്ക് കോണ്‍ഗ്രസാണ് വലുതെന്നും ഗ്രൂപ്പ് രണ്ടാമതാണെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു . പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

‘കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത കാലത്തുണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും വേദനയുമുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യപ്രസ്ഥാനമാണ്. അവിടെ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസിസി പ്രസിഡണ്ടും മുന്‍കൈ എടുത്തതിനോട് സഹകരിക്കും.’ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!