ബിനീഷ് കോടിയേരി ഡയറക്ടറായി ബംഗളൂരുവിൽ തുടങ്ങിയ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോർപറേറ്റ് കാര്യ സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.
ബിനീഷ് കോടിയേരി ഡയറക്ടറായി ബി ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ബി ക്യാപിറ്റൽ ഫൊറെക്‌സ് ട്രേഡിംഗ് എന്നീ രണ്ട് കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരുന്നത്.രണ്ട് വർഷം പ്രവർത്തിച്ച ശേഷം കോർപറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകൾ സമർപ്പിക്കാത്തതിനെ തുടർന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കുകയായിരുന്നു.
ഇന കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപെട്ടിരിക്കുന്നത്.ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധം അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.