കുന്ദമംഗലം: ക്യാമ്പസ് ഇലക്ഷനില്‍ ഒരേ പോലെ നേട്ടം കൊയ്ത് എസ്എഫ്ഐയും കെഎസ്യു,എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും. കുന്ദമംഗലം ഗവണ്മെന്റെ കോളേജില്‍ 14 ല്‍ 13 സീറ്റും നേടി എസ്എഫ്ഐ ആധിപത്യം പുലര്‍ത്തി. ഒരു സീറ്റ് തുല്യമായതിനെത്തുടര്‍ന്ന് റീപോളിങ് നടക്കും. ചെയര്‍മാനായി അജയ്യും ജനറല്‍ സെക്രട്ടറിയായി അയനയും വൈസ് ചെയര്‍മാനായി അലീനയും ജോയിന്റ് സെക്രട്ടറിയായി ആദിത്യയും തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ പിജി റെപ്രസെന്റേറ്റീവ് ഒഴികെ എല്ലാ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കൊടുവള്ളി ഗവണ്മെന്റെ കോളേജ് എസ്എഫ്ഐ യില്‍ നിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തു. ജനറല്‍ സീറ്റില്‍ എസ്എഫ്ഐ ചെയര്മാന് സീറ്റില്‍ ഒതുങ്ങി. കൊടുവള്ളി കെഎംഒ കോളേജിലും മുഴുവന്‍ സീറ്റിലും വിജയിച്ച് എംഎസ്എഫ് ആധിപത്യം നിലനിര്‍ത്തി. മണാശ്ശേരി എംഎഎംഒ കോളേജില്‍ മുഴുവന്‍ സീറ്റലും യുഡിഎഫ് വിജയിച്ചു