കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് ഓണത്തോടനുബന്ധിച്ച് വ്യാപാരഭവനിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. കുന്ദമംഗലം യൂനിറ്റിനെ 6 മേഖലകളാക്കി തിരിച്ച് മേഖലകൾ തമ്മിലാണ് മത്സരം നടന്നത്.
വിജയികൾക്കുള്ള സമ്മാന വിതരണം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഹിദേശ് കുമാർ നിർവ്വഹിച്ചു.
ചടങ്ങിൽ കെ.കെ ജൗഹർ (പ്രസിഡന്റ്) ടി.മുഹമ്മദ് മുസ്ഥഫ (ജന: സിക്രട്ടറി) വിശ്വനാഥൻ നായർ (ട്രഷറർ) ബാപ്പു ഹാജി (ജില്ലാ സിക്രട്ടറി) കെ സുന്ദരൻ, അഷ്‌റഫ് സിറ്റി ഫാൻസി, മഹിത, രവീന്ദ്രൻ മാസ്റ്റർ, കെ കെ അസ്‌ലം, കെ പി സജി, കെ.പി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.