മുല്ലപ്പെരിയാര്‍ഡാം തുറക്കാന്‍ തീരുമാനം. രാവിലെ പതിനൊന്നരയ്ക്ക് മൂന്നു ഷട്ടറുകള്‍ മുപ്പത് സെന്റിമീറ്ററാണ് ഉയര്‍ത്തുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.
മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫി്‌നറെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടു. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി വൈകിയും ഡാമിന്റെ വൃഷ്ടിപ്രദേശത്തില്‍ കനത്ത മഴ പെയ്തിരുന്നു. ഇന്നലെ തന്നെ തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടിരുന്നു. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. റൂള്‍ കര്‍വ് പ്രകാരം 137.1 അടിയാണ് പരമാവധി സംഭരിക്കാന്‍ അനുമതിയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടിയിലെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കിയത്. അധിക ജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈഗ അണക്കെട്ട് നിറഞ്ഞതിനാല്‍ അതും തുറന്നുവിട്ടിരിക്കുകയാണ്.

