Kerala News

കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു, മകള്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതിമാര്‍ മരിച്ചു. പള്ളിക്കല്‍ ബിനീഷ് ഭവനില്‍ ബിനീഷ് കൃഷ്ണന്‍ (32) , ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ശ്രേയയെ ഗുരുതര പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു ദാരുണമായ സംഭവമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് പോകുന്ന ഇന്നോവ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു. മറ്റേ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മഴയില്‍ ഇന്നോവയുടെ ടയറുകള്‍ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!