ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേര്‍സ് അസ്സോസിയേഷന്‍ (സിഐടിയു) ന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെഎസ്ഇബി ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം സംസ്ഥാനത്ത് മുഴുവന്‍ പ്രതിഷേധം നടക്കുന്നുണ്ട്. ജില്ല ട്രഷറര്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു, ഏര്യ സെക്രട്ടറി ജിഷോദ്, സജീവ് പി.പി എന്നിവര്‍ നേതൃത്വം നല്‍കി.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

