ലഹരിയില്‍ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി യുവാവ്. ലഹരിക്ക് അടിമയെന്നും രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷന് സെന്ററിലേക്ക് മാറ്റി.
വര്‍ഷങ്ങളായി താന്‍ ലഹരി ഉപയയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു. ലഹരി ഉപയോഗം തുടങ്ങാന്‍ എളുപ്പമാണെന്നും എന്നാല്‍ നിര്‍ത്താന്‍ കഴിയില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. ലഹരിയില്‍ നിന്നും ഒരു മോചനം ആവശ്യമാണെന്നും പൊലീസ് സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ.
കുറച്ചു ദിവസമായി താനൂര്‍ പൊലീസ് ലഹരിക്കെതിരായിട്ടുള്ള ബോധവല്‍ക്കരണ പരിപാടി നടത്തുന്നുണ്ട്.
ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂര്‍ ഡിവൈഎസ്പി പറഞ്ഞിരുന്നു.

