Kerala News

ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് മൂന്ന് ട്രെയിനുകൾ റദ്ദാക്കി

ഏപ്രില്‍ ആറുമുതല്‍ തൃശ്ശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കും.ഏപ്രിൽ ആറ്, 10 തീയതികളിൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

  1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്.
  2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.
  3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.

ഭാഗികമായി റദ്ദാക്കിയവ

  1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
  2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരയ്ക്കലില്‍നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
  4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
  5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.

ഏപ്രില്‍ 6, 9 തീയതികളില്‍ വൈകി ഓടുന്ന ട്രെയിനുകള്‍

  1. ഏപ്രില്‍ 5, 9 തീയതികളില്‍ എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയില്‍ (ട്രെയിന്‍ നമ്പര്‍ 12623), തൃശ്ശൂര്‍ – പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.

2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 4, 8 തീയതികളില്‍ പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.

  1. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 5, 9 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) പാലക്കാട് – തൃശൂര്‍ സെക്ഷനില്‍; 35 മിനിറ്റ് വൈകിയോടും.
  2. എറണാകുളം ജംഗ്ഷന്‍ – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305 ) ഏപ്രില്‍ 6-ന് 30 മിനിറ്റ് വൈകും.
  3. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ – പുനലൂര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16328) 20 മിനിറ്റ് വൈകും.
  4. ഏപ്രില്‍ 4ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(ട്രെയിന്‍ നമ്പര്‍ 22660), ഷൊര്‍ണുറിനും – തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.
  5. ഏപ്രില്‍ 8-ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12218) ഷൊര്‍ണൂറിനും-തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകും.
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!