രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട്ചെയ്തു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു.24 മണിക്കൂറിനിടെ 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.