കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ അനുവദിച്ച വിവിധ പ്രവൃത്തികള്‍ മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. ഫ്‌ളഡ്, എം.എല്‍.എ ഫണ്ട്, ആസ്തി വികസന പദ്ധതി, തദ്ദേശ റോഡ് പുനരുദ്ധാരണം എന്നിവയിലായി നടന്നു വരുന്നവ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എം.എല്‍.എ വിളിച്ചു ചേര്‍ത്ത
ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച
നടപടികളായത്.
മാര്‍ച്ച് 31 നകം മണ്ഡലത്തിലെ നൂറ് പ്രദേശങ്ങളില്‍ നൂറ് വികസന പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം
ഗ്രാമപഞ്ചായത്തിലെ നെച്ചൂളി പുത്തലത്ത് കെ.പി കോളനി ചോയിപറമ്പ റോഡ്,
കോട്ടോല്‍താഴം കോട്ടക്കുന്ന് റോഡ് എന്നിവയുടെ ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പ്രവൃത്തികള്‍ നടത്തുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുള്ളവ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍,എ നിര്‍ദ്ദേശം നല്‍കി.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, ചാത്തമംഗലം പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, മാവൂര്‍ പ്രസിഡണ്ട് പുലപ്പാടി
ഉമ്മര്‍, പെരുമണ്ണ വൈസ് പ്രസിഡന്റ് സി ഉഷ സംസാരിച്ചു. എല്‍.എസ്.ജി.ഡി
അസി. എക്‌സി. എഞ്ചിനീയര്‍ എന്‍ സിന്ധു സ്വാഗതവും കുന്ദമംഗലം ബി.ഡി.ഒ ഡോ. പി. പ്രിയ നന്ദിയും പറഞ്ഞു.