തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ശോഭാ സുരേന്ദ്രന്‍ തന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം തിരൂര്‍ സതീഷ് പുറത്ത് വിട്ടു. സതീഷുമായി അടുപ്പം ഇല്ലെന്നും വീട്ടില്‍ പോയിട്ടില്ലെന്നുമാണ് ശോഭ ഇന്നലെ പറഞ്ഞിരുന്നത്.
കുഴപ്പണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്റെ അറിവോടെയാണ് വെളിപ്പെടുത്തിയതെന്ന തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ ശോഭ നിഷേധിച്ചിരുന്നു. ബിജെപി ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിലേക്ക് പോകുമ്പോള്‍ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് സിപിഎം. ഇതിന് പിന്നില്‍ എകെജി സെന്ററും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട ഒരു വിവരവും സതീഷ് തന്നോട് പറഞ്ഞിട്ടില്ലെന്ന് ശോഭാ.